Thursday, October 14, 2010

ദൈവം

മനുഷ്യന്റെ ജനനം തൊട്ട് മനുഷ്യന്‍ ദൈവത്തെ കണ്ടെത്തുന്നു. പക്ഷെ അവന് അവന്റെ മാതാ പിതാക്കളുടെ മാര്‍ഗ്ഗം തെരെഞ്ഞെടുക്കുന്നതിലുടെ അവന്‍ കണ്ടെത്തിയ ദൈവം യഥാര്‍ത്ഥ ദൈവത്തെയാണോ എന്ന ചോദ്യം അവശേഷിക്കുന്നു. ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന് പണ്ട് പാട്ട് കേട്ടതുപോലെ ഓര്‍മ്മയുണ്ട്..! പൂര്‍ണ്ണമായി നിഷേധിക്കാന്‍ പറ്റാത്ത വരികളാണ്... യഥാര്‍ത്ഥത്തില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു... മനുഷ്യനാണ് മതങ്ങളുണ്ടാക്കിയതും ദൈവങ്ങളെ ഉണ്ടാക്കിയതും...
ദൈവം എന്നത് ഏകനാണ്.... ആദിയാണ്.... അവസാനമില്ലാത്തവന്‍.....
അപ്പോള്‍ മനുഷ്യന് ഒരു മതവും മുണ്ടാകും...
മതങ്ങളുണ്ടാകില്ല....
എന്നാല്‍ ദൈവങ്ങളെ കുറിച്ചും മതങ്ങളെ കുറിച്ചും മനുഷ്യന്‍ പഠിക്കേണ്ടിയിരിക്കുന്നു.
ആദിയിലുള്ളവനെ... ആദിയിലെ മതത്തെ...
ദൈവം മനുഷ്യനോട് നന്മ കല്പിച്ചു.... തിന്മ വിരോധിച്ചു....
മനഷ്യന് ജീവിക്കാന്‍ മാര്‍രേഖ - നിയമ വ്യവസ്ഥ ആവശ്യമാണ്..
പക്ഷെ മറ്റു ജീവികള്‍ക്ക് അതിന്റെ ആവശ്യമില്ല.... അത് അതിന്റെതായ മാര്‍ഗത്തില്‍... ഭൂമിയില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല.
മനുഷ്യരോ?
ഭുമിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു..... മനോഹരമായ മണിമാളികള്‍, കൊട്ടാരങ്ങള്‍, ഗോപുരങ്ങള്‍....കരയിലും കടലിലും വായുവിലുമായ മനോഹരങ്ങളായ വാഹനങ്ങള്‍.....
ആയുധക്കോപ്പുകള്‍.... അതു വിറ്റു തീര്‍ക്കാനുള്ള രക്ത പുഴകള്‍....
മനുഷ്യന്‍ അഹങ്കരിക്കണമോ... വിനീതനകാണമോ?
എത്ര ഉയരങ്ങളിലെത്തിയാലും വിനീതനാകാന്‍ മതം ഗുണകാംക്ഷിക്കുന്നു...
നീ ഭുമിയിലൂടെ അഹങ്കരിച്ചു നടക്കരുത്. നിനക്ക് ഭൂമിയെ പിളര്‍ത്താന്‍ സാധ്യമല്ല.
ദൈവം മനുഷ്യനോട് പറയുന്നു ഈ ജീവിതം പരീക്ഷണമാണ്... മരണം ജീവിതത്തോലേക്കുള്ള യഥാര്‍ത്ഥ വാതില്‍... !!!
അപ്പോള്‍ ഈ ജീവിതം ഒരു പരീക്ഷയാകണം.
ആത്മഹത്യ ഭീരുത്വം...., പരീക്ഷയെഴുതാതെ പൂര്‍ത്തിയാക്കാതെ പോയാല്‍ വിജയിക്കുകയില്ലല്ലോ.... ശാശ്വതമായ പരാജയം.
പരീക്ഷയിലേക്കുള്ള തയ്യാറെടുപ്പ്.... ഏകദൈവത്തിലേക്കുള്ള മാര്‍ഗ്ഗം, അവനോട് മാത്രമുള്ള ആരാധന, അതിന്റെ അടിത്തറയായ പ്രാര്‍ത്ഥന, നേര്‍ച്ച എല്ലാം അവനിലേക്ക്......
അവന്റെ ധനത്തില്‍ ദൈവീക മാര്‍ഗത്തിലേക്ക്... ചൂഷണം, വഞ്ചന, ഭയം എന്നിവയില്‍ നിന്ന് മുക്തത.
മനുഷ്യനോട് വീനിതന്‍, ഗുണകാംക്ഷികന്‍, കണ്ണീരൊപ്പാന്‍......
എല്ലാം ദൈവത്തില്‍ ഭരമേല്പിച്ച് മുന്നോട്ട്.....