Sunday, October 18, 2015

ഈ കുഴിയില്‍ ഒത്തിരിനേരം


മഴ വന്നാല്‍ കുടകുടാ... എന്നാണ്. എന്നാല്‍ നമ്മുടെ നാഷണല്‍ ഹൈവേകള്‍ 'മഴവന്നാല്‍ കുഴി, കുഴി... എന്നാണ്. അത്രയും മികച്ചതാണ് നമ്മുടെ കോണ്‍്ട്രാക് വര്‍ക്കുകള്‍!.

ആര് മാറി ഭരിച്ചാലും മഴവരാതിരിക്കില്ലല്ലോ... എന്നാല്‍ കേരളത്തിന്റെ വടക്കെ അറ്റമായ കാസര്‍കോട് മംഗലാപുരം റോഡിന്റെ അവസ്ഥ ഇപ്പോഴും വളരെ ശോചനീയം! കാസറകോടില്‍ നിന്ന് മംഗലാപുരം യാത്ര. കാസര്‍കോട് മണ്ഡലം അവസാനിച്ച് മഞ്ചേശ്വം മണ്ഡലം തുടങ്ങി കുറച്ചുകൂടി മുമ്പോട്ട് ചെന്നാപിന്നെ ഏകദേശം കേരളം അവസാനിക്കുന്നതുവരെ. കുമ്പള മുതല്‍ ഷിറിയവരെ കുഴിതന്നെ കുഴി.
ഇനി പരാധി ആരോട് പറയാന്‍! റോഡിലെ കുഴികള്‍ക്കെതരിരെ ജനകീയ പ്രതിഷേധങ്ങള്‍, സമങ്ങള്‍, സോഷ്യല്‍ മീഡിയ പ്രതിഷേധങ്ങള്‍, പത്രവാര്‍ത്തകള്‍, പോരാത്തതിനും കുഴിയെണ്ണല്‍ മത്സരവും. എല്ലാത്തിനും പുല്ല് വില!

മെഡിക്കല്‍ കോളേജുകള്‍, ഹോസ്പിറ്റലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിമാന താവളം എന്നിയെക്കെല്ലാം കാസര്‍കോട് നിവാസികള്‍ പ്രധാനമായും ആശ്രയിക്കുന്ന സ്ഥലമാണ് മംഗലാപുരം. പക്ഷെ മുക്കാമണിക്കൂര്‍ സഞ്ചാരം ഇപ്പോള്‍ ഏകദേശം 2 മണിക്കൂര്‍!.

എം.എല്‍.എയും എം.പി ഇവിടെ ഇല്ലേ എന്ന് ചോദിക്കരുത്. അവര്‍ ഇപ്പോള്‍ വാക്പഴറ്റിലാണ്.

ഇന്ത്യയില്‍ ദേശിയ ഹൈവേകളുടെ വികസനവും അറ്റ കുറ്റപണികളും പ്രധാനമായും മൂന്ന് ഏജന്‍സികള്‍ വഴിയാണ്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI), സ്‌റ്റേറ്റ് പപ്ലിക് വര്‍ക്‌സ് ഡിപാര്‍ട്ട്‌മെന്റ് (PWDs), ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ (BRO).  പിന്നെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗത്തിക്കായി എന്‍.എച്.എ.ഐയുടെ കീഴില്‍ രൂപം കൊടുത്ത നാഷണല്‍ ഹൈവേ ഡവലപ്‌മെന്റ് പ്രൊജക്ട് (NHDP).

ഇതിനൊക്കെ  എം.എല്‍.എയും എം.പി.യും കുറച്ച് പണിയെടുക്കണമെന്നര്‍ത്ഥം. നമ്മുടെ സഖാവ് പി.കരുണാകരന്‍ എ.പിക്കും, സ്ഥലം അബ്ദുറസ്സാഖ് എം.എല്‍.എയും. എന്നാലും ജനങ്ങള്‍ ബുദ്ധി മുട്ടി തന്നെ കഴിയണമെന്ന് നമ്മുടെ ജനപ്രതിനിധികള്‍ തീരുമാനിച്ചാല്‍ നാം എന്തു ചെയ്യും.

2011ല്‍ മലയാള മനോര ചാലന്‍ കേരളത്തിലെ റോഡുകളുടെ അവസ്ഥയെ കുറിച്ചറിയാന്‍ ഒരു യാത്ര നടത്തിയിരുന്നു.... 'ഈ കുഴിയും കടന്ന്'. സംസ്ഥാനത്തിന്റെ അറ്റമായതിനാല്‍ ജനപ്രതിനിധികള്‍ക്കും താല്‍പര്യമില്ല എന്നാണ് മനോരമയുടെ അന്നത്തെ നിഗമനം, അത് സംസ്ഥാന മന്ത്രിക്കായി മനോരമ സമര്‍പ്പിച്ചു.

 ഇപ്പോള്‍ 2015 കഴിയാറായിട്ടും കുമ്പള മുതല്‍ സിറിയ വരെ റോഡിന്റെ അവസ്ഥ തഥൈവ.

ജനങ്ങല്‍ എം.എല്‍.എക്കെതിരെ, എം.എല്‍.എ എം.പിക്കെതിരെ, എം.പി. എം.എം.എക്കെതരിരെ.. ജീവചക്രം ഇങ്ങനെ കടന്നുപോകുമോ. അപ്പോഴാണ് ജനങ്ങളറിഞ്ഞത് നമ്മുക്ക് ഇങ്ങനെ ഒരു എം.പി കൂടിയൂണ്ടെന്ന്.

ഇപ്പോള്‍ ബഹുമാന്യനായ എം.പിക്ക് പറയാനുള്ളതും ഇങ്ങിനെ' പൊളിയുന്ന റോഡുകള്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിനോ, പുതിയ മെക്കാഡം ടാറിംഗ് നടത്തുന്നതിനോ പ്രൊജക്ടുകള്‍ സമര്‍പ്പിക്കാനോ, സംസ്ഥാന ഗവണ്‍മെന്റോ പൊതു മരാമത്ത് വകുപ്പോ തയ്യാറല്ല. ....കുമ്പള-ഉപ്പള, നീലേശ്വരം-ചട്ടഞ്ചാല്‍ റോഡുകള്‍ക്ക് 30 കോടി രൂപ സംസ്ഥാനത്തിന്റെ ആവശ്യമില്ലാതെ തന്നെ കേന്ദ്രം അനുവദിച്ചു.

കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാറിന്റെയും ജനപ്രതിനിധികളുടെയും കഴിവുകേടുകളും കഴിവില്ലായ്മയും സഹിക്കാന്‍ പാവം പൊതുജനം.


കാസര്‍കോഡില്‍ നിന്ന് ചീറി പാഞ്ഞുപോകുന്ന ആംബുലന്‍സിനെ കണ്ട് പള്ളിയിലേ ഉസ്താദ് ചോദിച്ചു എന്നോട് ചോദിച്ചു 'അല്ലാ കുമ്പളയെത്തിയാല്‍ ഇത് പറക്കോ?'


പിന്നെ ആകെയുള്ളത് വളരെ വേഗത്തില്‍ ആംബുലന്‍സില്‍ ഹോസ്പിറ്റലില്‍ എത്തേണ്ടവര്‍ ഖബറുകളില്‍ എത്തുന്നു എന്നതാണ്. അതിന് ഏതായാലും
ജനപ്രധിനികള്‍ക്ക് നമുക്ക് നന്ദി പറയാം.

________________
-Zakariya Kallangai.

No comments:

Post a Comment