Friday, December 31, 2010

ഇന്ന് അടി-പൊളിയും-കൊടിയും

ഇന്ന് വെള്ളി. കോഴിക്കോട് നഗരത്തിലുടെയുള്ള യാത്ര... വഴിയോരത്ത് ഉച്ചക്ക് മുമ്പേ നീണ്ട ക്യൂ... ബീവേറേജിലേക്ക് മദ്യത്തിനായി പെരുവെയില്‍ കൊണ്ട് ത്യാഗം സഹിച്ച് മദ്യത്തിനായി ആര്ത്തിലയോടെ നില്ക്കു ന്ന കേരള ജനത..

ചിന്തയില്‍ പിന്നീടാണ് ഓര്മ്മര വന്നത് ഇന്ന് 2010 അവസാനിച്ച് നാളെ പുതിയൊരു വര്ഷം്...!

പുതുവര്ഷം് സ്വീകരിക്കാന്‍ വെള്ളത്തില്‍ മുങ്ങണം.. തപ്പണം.. കിട്ടണം... ഇതാണ് പുതിയ ട്രെന്റ്.

പക്ഷെ കേരളത്തില്‍ വേറെ പോസ്ററുകള്‍ കാണം. മദ്യാശ്കതിക്കെതിരെ... അതില്‍ നിന്ന് മോചനത്തിനായി... പഴയ പാര്ട്ടി യുടെ യുവത. ഡി.വൈ.എഫ്.ഐ.

ബഹു. ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ പറഞ്ഞത്, നിയമ സഭയിലെ ഭൂരിപക്ഷം പേരുടെ ആരോഗ്യത്തിന്റെ രഹസ്യം, മദ്യം!!

അതിനോട് ചേര്ത്ത് യോഗം സെക്രട്ടറി ശ്രീമാന്‍ നടേശന്‍ പറഞ്ഞത് ഊതാന്‍ പറഞ്ഞാല്‍ അകം ചിലപ്പോള്‍ കാലിയാകുമെന്നാണ്. മൂപ്പര് പറഞ്ഞത് പൂര്ണ്ണളമായും ശെരിയ്യല്ലെങ്കിലും ടീച്ചര്‍ പറഞ്ഞതിന്റെ പൊരുള്‍...!

പാവം വിദ്യാര്ത്ഥി സമൂഹത്തിന്റെ പ്രശ്നം അവരുടെ പുതിയ ഫാഷന്‍ പത്രങ്ങളിലെ ചോരകുപ്പിയിലൂടെ മലയാളി വായിച്ചറിഞ്ഞു.

ഒരു കാര്യം മനസ്സില്‍ തോന്നി... എല്ലാകാര്യങ്ങള്ക്കും കൊടിയുമായി നടക്കുന്ന. കൊടിപ്പിടിക്കാന്‍ മദ്യം നല്കുകന്ന മിക്ക രാഷ്ട്രിയ പാര്ട്ടി കള്ക്കും തോന്നാത്ത ഒരാശയം ചുവന്ന യുവാക്കള്ക്ക് തോന്നിയത് ഏതായാലും നമുക്ക് പ്രോത്സാഹിപ്പിക്കാം.

അവര്‍ ഇന്ന് കൊടിയുമായി മദ്യത്തിനെതിരെ പുറപ്പെടുമെന്ന് കരുതാം. നാളെത്തെ പത്രത്തിലെ ആളോഹരിമദ്യ നിലവാരം കുറയും എന്ന് നമുക്ക് ആശ്വസിക്കാം...

ബട്ട്: കള്ള് ചെത്ത് സംഘടനയെ പിരിച്ചുവിടാന്‍ ചുണ കുട്ടികള്‍ കൊടിപ്പിടിച്ചാലും മദ്യശാപ്പുകളുടെ മുമ്പില്‍ നിരോധനത്തിനായി കൊടിപ്പിടിക്കാന്‍ എന്നെ വിളിക്കിരുത്. ശാപ്പില്‍ നിന്നെങ്ങാനും എനിക്കുനേരെ വിരല്‍ ചൂണ്ടിയാല്‍!!!

2 comments: